രചന
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ 'രചന' സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കലാ സാഹിത്യാഭിരുചികളുടെ പ്രകടന വേദിയാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരായ വ്യക്തികളുടെ കാമ്പുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് സജീവമായ രചനയുടെ വേദികള്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. രചനയുടെ വേദികളിലെ ഇത്തരം ആശയ പ്രകാശനങ്ങള്‍ പലപ്പോഴം സമൂഹത്തിലെ ഒരു തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കാറുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന സഖാവ് സുരേന്ദ്രന്റെ സ്മരണാര്‍ത്ഥം, എല്ലാ വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി സംസ്ഥാനാടിസ്ഥാനത്തില്‍ കഥ-കവിത വിഭാഗങ്ങളില്‍ സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ് നല്‍കുന്നു. ലോക ക്ലാസിക് സിനിമകളുടെ ഒരു പ്രദര്‍ശന വേദി കൂടിയാണ് 'രചന വെള്ളിത്തിര'. ചലച്ചിത്ര പ്രേമികള്‍ കണ്ടിരിക്കേണ്ട ക്ലാസിക്ക് സിനിമകളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനങ്ങള്‍ എല്ലാ മാസവും സംഘടിപ്പിക്കുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിക്കൊണ്ട് മത്രമല്ല പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് കൂടിയാണ് 'രചന' എന്ന സാംസ്കാരിക സംഘടന അതിന്റെ നാള്‍വഴികള്‍ പിന്നിടുന്നത്.
- കണ്‍വീനര്‍ - എസ്. ബിനു - 9745002956
- ജോ. കണ്‍വീനര്‍ - പൂവത്തൂര്‍ ചിത്രസേനന്‍
- ജോ. കണ്‍വീനര്‍ - റീന പി.പി.